സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ ആദ്യവാരം എത്തിയേക്കും

മെയ് 16 മുതല്‍ 20 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.
 

സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ ആദ്യവാരം എത്തിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. കാലവര്‍ഷം ജൂണ്‍ നാലോട് കൂടി എത്താനാണ് സാധ്യത. നാല് ദിവസം വൈകിയാകും മണ്‍സൂണ്‍ എത്തുകയെന്നത് പ്രതീക്ഷിച്ചിരുന്നതാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

മെയ് 16 മുതല്‍ 20 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. 

കേരള കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.