'വീണയുടെ അക്കൗണ്ടില്‍ പണം വന്നത് അഴിമതിയുടെ ഭാഗം': സിപിഐ കൊല്ലം ജില്ലാ നേതൃയോഗത്തില്‍ വിമര്‍ശനം

സിപിഐ ജില്ലാ നേതൃത്വത്തില്‍ രൂക്ഷ വിമര്‍ശനമാണ് വിഷയത്തിലുണ്ടായത്.

 

സിപിഐഎം നേതൃത്വത്തിനെതിരെയും രൂക്ഷ വിമര്‍ശനമാണ് യോഗത്തിലുണ്ടായത്.

സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ വീണ ടിയുടെ കമ്പനിക്ക് പണം ലഭിച്ചത് അഴിമതിയുടെ ഭാഗമെന്ന് സിപിഐ കൊല്ലം ജില്ലാ നേതൃയോഗത്തില്‍ വിമര്‍ശനം. ഇടതുസര്‍ക്കാരിന്റെ കാലത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. വീണയെ സംരക്ഷിക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്നും യോഗത്തില്‍ അംഗങ്ങള്‍ തുറന്നടിച്ചു.
സിപിഐ ജില്ലാ നേതൃത്വത്തില്‍ രൂക്ഷ വിമര്‍ശനമാണ് വിഷയത്തിലുണ്ടായത്. വീണയുടെ അക്കൗണ്ടിലേക്ക് പണം വന്നത് ഇടതു സര്‍ക്കാരിന്റെ കാലത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. പണം വന്നെങ്കില്‍ അത് അഴിമതി തന്നെ. അവരെ സംരക്ഷിക്കേണ്ട ബാധ്യത സിപിഐക്കില്ലെന്നും അംഗങ്ങള്‍ പ്രതികരിച്ചു.

സിപിഐഎം നേതൃത്വത്തിനെതിരെയും രൂക്ഷ വിമര്‍ശനമാണ് യോഗത്തിലുണ്ടായത്. സിപിഐയുടെ വളര്‍ച്ച തടയാന്‍ ശ്രമിക്കുന്നത് സിപിഐഎമ്മാണ്. കോണ്‍ഗ്രസോ ബിജെപിയോ മുസ്ലിം ലീഗോ അല്ല പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണമെന്നും വിമര്‍ശനമുയര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചാത്തന്നൂര്‍ മണ്ഡലത്തില്‍ സിപിഐഎം-ബിജെപി ഡീലുണ്ടായിരുന്നുവെന്നും നേതാക്കള്‍ ആരോപിച്ചു.

ഇതിനിടെ സാമ്പത്തിക ഇടപാട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടിയിരിക്കുകയാണ് വീണ