മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരിയമ്മയുടെ സംസ്‌കാരം ഇന്ന്
10 വര്‍ഷമായി പക്ഷാഘാതത്തിന് ചികിത്സയിലായിരുന്ന ശാന്തകുമാരി അമ്മ ഇന്നലെയാണ് മരിച്ചത്.
ഇന്ന് വൈകുന്നേരം വരെ മുടവന്‍ മുകളിലെ വീട്ടില്‍ പൊതുദര്‍ശനം നടക്കും
നടന്‍ മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരിയമ്മയുടെ സംസ്‌കാരം ഇന്ന്. ഇന്നലെ രാത്രി കൊച്ചിയില്‍ നിന്ന് റോഡ് മാര്‍ഗമാണ് മൃതദേഹം തിരുവനന്തപുരത്തെ മുടവന്‍ മുകളിലുള്ള വീട്ടിലെത്തിച്ചത്. ഇന്ന് വൈകുന്നേരം വരെ മുടവന്‍ മുകളിലെ വീട്ടില്‍ പൊതുദര്‍ശനം നടക്കും. വൈകുന്നേരം നാലുമണിക്ക് വീട്ടില്‍ വച്ച് തന്നെയാണ് സംസ്‌കാരം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി അനുശോചനം അറിയിക്കും. ഇന്നലെ കൊച്ചിയിലെ വീട്ടില്‍ മാധ്യമങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ല. ഇന്ന് മുടവന്‍ മുകളില്‍ നടക്കുന്ന പൊതുദര്‍ശനത്തിന് മാധ്യമങ്ങള്‍ക്കും പ്രവേശനം അനുവദിക്കും. 10 വര്‍ഷമായി പക്ഷാഘാതത്തിന് ചികിത്സയിലായിരുന്ന ശാന്തകുമാരി അമ്മ ഇന്നലെയാണ് മരിച്ചത്.
ചികിത്സാര്‍ത്ഥമാണ് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് താമസം മാറിയത്. മൂന്നുമാസം മുന്‍പ് രോഗം മൂര്‍ച്ഛിച്ചു. ഇന്നലെ ഉച്ചയോടെ വീട്ടില്‍ വച്ച് അന്തരിച്ചു. കൊച്ചിയിലെ സിനിമാ ഷൂട്ടിലായിരുന്നു മോഹന്‍ലാല്‍. വിയോഗസമയത്ത് ഭാര്യ സുചിത്ര അമ്മയ്ക്കൊപ്പം ഉണ്ടായിരുന്നു. വിയോഗ വിവരം അറിഞ്ഞ് മമ്മൂട്ടി, ജയസൂര്യ, രണ്‍ജിപ്പണിക്കര്‍, സംവിധായകരായ ഫാസില്‍, രഞ്ജിത്ത്, ജോഷി തുടങ്ങി സിനിമ മേഖല എളമക്കരയിലെ വീട്ടിലേക്ക് എത്തി.
അമ്മയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ കുറച്ചുദിവസമായി കൊച്ചിയില്‍ ഉണ്ടായിരുന്നു. മമ്മൂട്ടി ഉള്‍പ്പെടെ നിരവധിപേര്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തി.