വിദ്യാലയങ്ങളിലെ ‘കതിർ’ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ മോഹൻലാൽ
വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക അവബോധം വളര്‍ത്തുന്നതിനായുള്ള കൃഷി വകുപ്പിന്റെ കതിര്‍ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കൃഷിവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 500 വിദ്യാലയങ്ങളിലാണ് കാർഷിക ക്ലബ്ബുകൾ ആരംഭിക്കുന്നത്
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക അവബോധം വളര്‍ത്തുന്നതിനായുള്ള കൃഷി വകുപ്പിന്റെ കതിര്‍ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കൃഷിവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 500 വിദ്യാലയങ്ങളിലാണ് കാർഷിക ക്ലബ്ബുകൾ ആരംഭിക്കുന്നത്. ‘മാറ്റം തുടങ്ങേണ്ടത് കുട്ടികളില്‍ നിന്നാണ്. വെര്‍ച്വല്‍ ലോകത്തെ സ്‌ക്രീനുകളില്‍നിന്ന് മാറി മണ്ണിലേക്കിറങ്ങാന്‍ കുട്ടികളും തയ്യാറാകണം. ഓരോ കുട്ടിക്കും ഇന്നുതന്നെ ഒരു വിത്തെങ്കിലും നട്ടുതുടങ്ങാന്‍ കഴിയട്ടെ എന്ന് മോഹൻലാൽ ആശംസിച്ചു.
തന്റെ മാതാപിതാക്കളുടെ സ്മരണാർഥം പ്രവർത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ എല്ലാ പിന്തുണയും പദ്ധതിക്ക് മോഹൻലാൽ വാഗ്ദാനം ചെയ്തു.
മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ കതിർ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായതിലൂടെ വലിയൊരു മുന്നേറ്റത്തിനാണ് തുടക്കമാകുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു.