'ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ടിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് മോഹന്‍ലാല്‍
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മോഹന്‍ലാലിന് സമ്മാനിച്ചു. 'I AM A TOOFAN WARRIOR' എന്ന ബാഡ്ജാണ് സമ്മാനിച്ചത്.
Jun 18, 2026, 06:50 IST
സമൂഹത്തിന്റെ എല്ലാ മേഖലകളെയും പങ്കാളികളാക്കുന്ന ജനകീയ മുന്നേറ്റമെന്നാണ് ഓപ്പറേഷന്‍ തൂഫാനെ മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്.
ലഹരി വിമുക്ത കേരളം ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില്‍ കേരള പോലീസ് നയിക്കുന്ന പ്രത്യേക ദൗത്യമായ 'ഓപ്പറേഷന്‍ തൂഫാന്‍ - ദ നാര്‍ക്കോ ഹണ്ടിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുമായും ഓപ്പറേഷന്‍ തൂഫാന്റെ നോഡല്‍ ഓഫീസറായ ഐജി പുട്ട വിമലാദിത്യയുമായും അദേഹം കൂടിക്കാഴ്ച നടത്തി.
സമൂഹത്തിന്റെ എല്ലാ മേഖലകളെയും പങ്കാളികളാക്കുന്ന ജനകീയ മുന്നേറ്റമെന്നാണ് ഓപ്പറേഷന്‍ തൂഫാനെ മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്. ഇനി മുതല്‍ ഓപ്പറേഷന്‍ തൂഫാന്റെ പ്രചാരത്തിന് മോഹന്‍ലാവും മുന്‍നിരയില്‍ പ്രവര്‍ത്തിക്കും. ഇതിന്റെ ഭാ?ഗമായി തൂഫാന്‍ വാരിയര്‍ ബാഡ്ജ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മോഹന്‍ലാലിന് സമ്മാനിച്ചു. 'I AM A TOOFAN WARRIOR' എന്ന ബാഡ്ജാണ് സമ്മാനിച്ചത്.