"മോഹന്‍ലാലും മമ്മൂട്ടിയും ഉപേക്ഷിച്ചാല്‍ അത് ശിഥിലമാവും,  ഒരുസംശയവും വേണ്ട, 'അമ്മ' എന്ന മഹത്തായപ്രസ്ഥാനം നശിച്ച ദിവസമാണിന്ന്"- കെ.ബി. ഗണേഷ് കുമാര്‍

മോഹന്‍ലാലും മമ്മൂട്ടിയും മാറിനിന്നാല്‍ താരസംഘടനയായ അമ്മയെ നയിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് മന്ത്രിയും നടനുമായ കെ.ബി. ഗണേഷ് കുമാര്‍. അമ്മ എന്ന മഹത്തായ പ്രസ്ഥാനം നശിച്ച ദിവസമാണിന്ന്. സംഘടനയെ നശിപ്പിക്കാന്‍ കുറേ ആളുകള്‍ കാലങ്ങളായി ആഗ്രഹിക്കുന്നു. അത് സാധിച്ചുവെന്നും ഗണേഷ് കുമാര്‍ ഒരു പൊതുപരിപാടിയില്‍ പറഞ്ഞു.
 

തിരുവനന്തപുരം: മോഹന്‍ലാലും മമ്മൂട്ടിയും മാറിനിന്നാല്‍ താരസംഘടനയായ അമ്മയെ നയിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് മന്ത്രിയും നടനുമായ കെ.ബി. ഗണേഷ് കുമാര്‍. അമ്മ എന്ന മഹത്തായ പ്രസ്ഥാനം നശിച്ച ദിവസമാണിന്ന്. സംഘടനയെ നശിപ്പിക്കാന്‍ കുറേ ആളുകള്‍ കാലങ്ങളായി ആഗ്രഹിക്കുന്നു. അത് സാധിച്ചുവെന്നും ഗണേഷ് കുമാര്‍ ഒരു പൊതുപരിപാടിയില്‍ പറഞ്ഞു.

'സുരേഷ് ഗോപി, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരില്‍നിന്ന് 50,000 രൂപ വീതം വാങ്ങി 1.5 ലക്ഷം രൂപയ്ക്ക് തുടങ്ങിയ അമ്മ എന്ന മഹത്തായ പ്രസ്ഥാനം നശിച്ച ദിവസമാണിന്ന്. വ്യക്തിപരമായ വേദനയാണത്. മോഹന്‍ലാലും മമ്മൂട്ടിയും ഉപേക്ഷിച്ചാല്‍ അത് ശിഥിലമാവും. ഒരുസംശയവും വേണ്ട. അതിന്റെ കാറ്റുപോയി. അത് നശിപ്പിക്കാന്‍ കുറേ ആളുകള്‍ കുറേ നാളുകളായി ആഗ്രഹിക്കുന്നു. ആ ആഗ്രഹം സാധിച്ച്, അവര്‍ സന്തോഷിക്കുന്ന ദിവസമാണിന്ന്', ഗണേഷ് കുമാര്‍ പറഞ്ഞു.'മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം വിചാരിച്ചാല്‍ മാത്രമേ ഇത് കൂട്ടിയാല്‍ കൂടുകയുള്ളൂ. ഇനിയാരുണ്ട്? മോഹന്‍ലാലും മമ്മൂട്ടിയും മാറിനിന്നാല്‍ ഇനിയാര്‍ക്കും നയിക്കാന്‍ ഒക്കില്ല. ഉറപ്പിച്ചുപറയുകയാണ്', അദ്ദേഹം അഭിപ്രായപ്പെട്ടു.