മോദി സര്‍ക്കാരിന്റെ ബജറ്റില്‍ കേരളത്തിനോട് അവഗണന ഇല്ല : സുരേഷ് ഗോപി

 

മോദി സര്‍ക്കാരിന്റെ ബജറ്റില്‍ കേരളത്തിനോട് അവഗണന ഇല്ല : സുരേഷ് ഗോപിമോദി സര്‍ക്കാരിന്റെ ബജറ്റില്‍ കേരളത്തിനോട് അവഗണന ഇല്ലെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. കേരളത്തില്‍ യുവാക്കുകളില്ലേ, യുവാക്കള്‍ക്ക് വേണ്ടിയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലേയെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.

സംസ്ഥാന സര്‍ക്കാര്‍ എയിംസിന് മതിയായ സ്ഥലം നല്‍കിയിട്ടില്ല. 150 ഏക്കര്‍ സ്ഥലം നല്‍കിയിട്ടുള്ളത് മതിയാകില്ല. കോഴിക്കോട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ150 ഏക്കര്‍ സ്ഥലം മതിയാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.