ബീഫ് കഴിച്ചതിന് പരിഹാസം ; കോയമ്പത്തൂരിൽ സ്കൂൾ വിദ്യാർഥി ജീവനൊടുക്കി
കോയമ്പത്തൂരിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിചതിൽ. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 16കാരനാണ് ജീവൊടുക്കിയത്.
വിദ്യാർത്ഥിയുടെ അമ്മ കൗസല്യാദേവി നൽകിയ പരാതിയിൽ പറയുന്നത്, ബീഫ് കഴിച്ചതിന് തന്റെ മകനടക്കം അഞ്ച് വിദ്യാർത്ഥികളെ വിജയകുമാർ എന്ന അധ്യാപകൻ ക്ലാസ്സിൽ എഴുന്നേൽപ്പിച്ചു നിർത്തിയിരുന്നു എന്നാണ്
ചെന്നൈ: കോയമ്പത്തൂരിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിചതിൽ. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 16കാരനാണ് ജീവൊടുക്കിയത്.
വിദ്യാർത്ഥിയുടെ അമ്മ കൗസല്യാദേവി നൽകിയ പരാതിയിൽ പറയുന്നത്, ബീഫ് കഴിച്ചതിന് തന്റെ മകനടക്കം അഞ്ച് വിദ്യാർത്ഥികളെ വിജയകുമാർ എന്ന അധ്യാപകൻ ക്ലാസ്സിൽ എഴുന്നേൽപ്പിച്ചു നിർത്തിയിരുന്നു എന്നാണ്. ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി അധ്യാപകനായ വിജയകുമാർ, സ്കൂൾ പ്രിൻസിപ്പൽ അരുൺ കുമാർ, രണ്ട് വിദ്യാർത്ഥികൾ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
അതേസമയം ആരോപണങ്ങൾ തള്ളി സ്കൂൾ അധികൃതർ രംഗത്തെത്തി.ബുധനാഴ്ച രാവിലെ 8 മണിക്ക് സ്കൂളിൽ പോകുന്നുവെന്ന് അമ്മയോട് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്. ഭാരതി കോളനിയിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്യുന്ന കൗസല്യാദേവി ഉച്ചയ്ക്ക് ഒരു മണിയോടെ ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോൾ മുൻവാതിൽ പൂട്ടിയിട്ടില്ലെന്ന് കണ്ടു. അകത്തു കയറിയപ്പോഴാണ് മകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
സ്കോളർഷിപ്പിനായി പേര് ശേഖരിക്കുന്നതിനിടെയാണ്, എത്രപേർ ബീഫ് കഴിക്കാറുണ്ടെന്ന് അധ്യാപകൻ വിജയകുമാർ ചോദിച്ചതെന്ന് കുട്ടിയുടെ അമ്മ പറയുന്നു. തുടർന്ന് അഞ്ചു പേർ എഴുന്നേറ്റുനിന്നു. അന്നു മുതൽ രണ്ട് സഹപാഠികൾ ജാതിയുടെ പേരിൽ കുട്ടിയുടെ പരിഹസിക്കുകയും മർദ്ദിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് അമ്മ കൗസല്യാദേവി പറഞ്ഞു.
ഈ ഉപദ്രവത്തെക്കുറിച്ച് ആധ്യാപകനോട് പരാതിപ്പെട്ടെങ്കിലും അദ്ദേഹം നടപടിയൊന്നും എടുത്തില്ല. പ്രിൻസിപ്പൽ അരുൺകുമാറിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് അമ്മ ആരോപിച്ചു. മകനെ വീണ്ടും ഒറ്റപ്പെടുത്തുമെന്ന് ഭയന്നാണ് സകൂളിൽ നേരിൽച്ചെന്ന് ഇക്കാര്യം ചോദിക്കാതിരുന്നതെന്നും അമ്മ പറഞ്ഞു.