ഷാഫി പറമ്പിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് നിർദേശിച്ചതെന്ന സുധാകരന്റെ പരാമർശം തള്ളി എം എം ഹസ്സൻ
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് നിർദേശിച്ചതെന്ന സുധാകരന്റെ പരാമർശം തള്ളി എം എം ഹസ്സൻ. രാഹുൽ കെപിസിസിയുടെ നോമിനി ആണെന്നാണ് യഥാർത്ഥത്തിൽ സുധാകരൻ പറയേണ്ടിയിരുന്നത് എന്നായിരുന്നു ഹസ്സന്റെ പ്രതികരണം.
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് നിർദേശിച്ചതെന്ന സുധാകരന്റെ പരാമർശം തള്ളി എം എം ഹസ്സൻ. രാഹുൽ കെപിസിസിയുടെ നോമിനി ആണെന്നാണ് യഥാർത്ഥത്തിൽ സുധാകരൻ പറയേണ്ടിയിരുന്നത് എന്നായിരുന്നു ഹസ്സന്റെ പ്രതികരണം.
'യഥാർത്ഥത്തിൽ സുധാകരൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു. രാഹുൽ കെപിസിസിയുടെ നോമിനി ആണെന്നാണ് യഥാർത്ഥത്തിൽ പറയേണ്ടിയിരുന്നത്. കെപിസിസിയല്ലേ ഏകകണ്ഠമായി രാഹുലിനെ തീരുമാനിച്ചത്. ഇലക്ഷൻ കമ്മിറ്റിയിൽ ആരെങ്കിലും ഒരാളുടെ പേര് പറഞ്ഞാൽ ആ വ്യക്തിയുടെ നോമിനിയാകില്ലല്ലോ. എല്ലാ പാർട്ടിയിലും അങ്ങനെയല്ലേ…' എന്നും ഹസ്സൻ ചോദിച്ചു.
കെ മുരളീധരന്റെ പേരിനേക്കാള്‍ കൂടുതല്‍ ഉയര്‍ന്ന് വന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരാണെന്നും വടകര എംപി ഷാഫി പറമ്പിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് നിർദേശിച്ചതെന്നുമായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നേരത്തെ പറഞ്ഞത്. കോൺഗ്രസിലെ കത്ത് വിവാദത്തിലായിരുന്നു സുധാകരന്റെ പരാമർശം. എന്നാൽ സുധാകരന്റെ വാക്കുകൾ ഇപ്പോൾ പുതിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത് .