എംഎല്‍എമാര്‍ക്ക് 1.05 ലക്ഷം, മന്ത്രിമാര്‍ക്ക് 1.30 ലക്ഷം; ശമ്പള പരിഷ്‌കരണം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയ്ക്ക്

എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളവും അലവന്‍സും 35 ശതമാനം വര്‍ധിപ്പിക്കുന്ന വിഷയം ഇന്ന് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. ഇതുസംബന്ധിച്ച് നാളെ നിയമസഭാ സമ്മേളനത്തില്‍ ബില്‍ പാസാക്കാനും തീരുമാനിച്ചിട്ടുണ്ട്. 2018ലാണ് എംഎല്‍എമാരുടെയും മന്ത്രിമാരുടെയും അലവന്‍സ് അവസാനമായി പരിഷ്‌കരിച്ചത്.

 

തിരുവനന്തപുരം: എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളവും അലവന്‍സും 35 ശതമാനം വര്‍ധിപ്പിക്കുന്ന വിഷയം ഇന്ന് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. ഇതുസംബന്ധിച്ച് നാളെ നിയമസഭാ സമ്മേളനത്തില്‍ ബില്‍ പാസാക്കാനും തീരുമാനിച്ചിട്ടുണ്ട്. 2018ലാണ് എംഎല്‍എമാരുടെയും മന്ത്രിമാരുടെയും അലവന്‍സ് അവസാനമായി പരിഷ്‌കരിച്ചത്.

2022ല്‍ ശമ്പള പരിഷ്‌കരണത്തിന് ശിപാര്‍ശ ലഭിച്ചെങ്കിലും നടപ്പാക്കിയില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശിപാര്‍ശ മാറ്റിവെക്കുകയായിരുന്നു. നിലവില്‍ ഭരണ-പ്രതിപക്ഷ ഒറ്റക്കെട്ടായി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തിടുക്കത്തിലുള്ള നടപടികള്‍.