കാണാതായ പിക്കപ്പ് വാൻ ഡ്രൈവറുടെ മൃതദേഹം വനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ
മുണ്ടൂരിൽ നിന്ന് കാണാതായ പിക്കപ്പ് ഡ്രൈവറുടെ മൃതദേഹം വനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കിള്ളിമംഗലം മഞ്ഞക്കാട്ടിൽ തൊടിവീട്ടിൽ ബാബു (52) ആണ് മരിച്ചത്. ഇന്നലെ രാവിലെയോടെയാണ് കാടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച മുതൽ ബാബുവിനെ കാണാതാകുന്നത്. തുടർന്ന് ബന്ധുക്കൾ പേരാമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
വടക്കാഞ്ചേരി: മുണ്ടൂരിൽ നിന്ന് കാണാതായ പിക്കപ്പ് ഡ്രൈവറുടെ മൃതദേഹം വനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കിള്ളിമംഗലം മഞ്ഞക്കാട്ടിൽ തൊടിവീട്ടിൽ ബാബു (52) ആണ് മരിച്ചത്. ഇന്നലെ രാവിലെയോടെയാണ് കാടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
ഒരു കരാറുകാരന്റെ കീഴിൽ പിക്കപ്പ് വാൻ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ബാബു. മുണ്ടൂരിൽ കരാറുകാരന്റെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലത്തുനിന്നാണ് വ്യാഴാഴ്ച മുതൽ ബാബുവിനെ കാണാതാകുന്നത്. തുടർന്ന് ബന്ധുക്കൾ പേരാമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിലും അന്വേഷണത്തിലുമാണ് ബാബു സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ വട്ടായി വനമേഖലയോട് ചേർന്ന് അനാഥമായി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് വടക്കാഞ്ചേരി പോലീസും പേരാമംഗലം പോലീസും നാട്ടുകാരും സഹപ്രവർത്തകരും ബന്ധുക്കളും ചേർന്ന് കാടിനുള്ളിലേക്ക് തിരച്ചിൽ വ്യാപിപ്പിക്കുകയായിരുന്നു. വിപുലമായ തിരച്ചിലിനൊടുവിൽ വാഹനത്തിന് സമീപത്തെ വനത്തിനുള്ളിൽ ബാബുവിന്റെ മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി