കാണാതായ ഹൗസ്‌ബോട്ട് ജീവനക്കാരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വ്യാഴാഴ്ച രാത്രി 12 മണിയോടെ ഹൗസ്‌ബോട്ടില്‍ നിന്നും വെള്ളത്തില്‍ വീണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം.

 

മാത്യു തോമസിനെയാണ് (33) കൈനകരി മുണ്ടയ്ക്കല്‍ പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കാണാതായ ഹൗസ്‌ബോട്ട് ജീവനക്കാരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചമ്പക്കുളം പഞ്ചായത്തില്‍ അമച്ചകരി മുറിയില്‍ കൊച്ചുമുണ്ടക്കല്‍ വീട്ടില്‍ മാത്യു തോമസിനെയാണ് (33) കൈനകരി മുണ്ടയ്ക്കല്‍ പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വ്യാഴാഴ്ച രാത്രി 12 മണിയോടെ ഹൗസ്‌ബോട്ടില്‍ നിന്നും വെള്ളത്തില്‍ വീണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം. അന്നു രാത്രി മുതല്‍ ഇയാളെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. തോമസ് ജോസഫാണ് പിതാവ്. മാതാവ് അന്ന തോമസ്. ഭാര്യ ആന്‍സി. മകള്‍ ലിയാ മോള്‍ മാത്യു.