ബോണക്കാട് വനത്തിൽ കാണാതായ ഉദ്യോഗസ്ഥരെ കണ്ടെത്തി; പോയത് കടുവകളുടെ എണ്ണം എടുക്കാൻ
കടുവകളുടെ എണ്ണം എടുക്കാനായി തിരുവനന്തപുരം ബോണക്കാട് പോയ ശേഷം കാണാതായ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം 3 പേരെ കണ്ടെത്തി. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത,
Dec 2, 2025, 12:30 IST
കടുവകളുടെ എണ്ണം എടുക്കാനായി തിരുവനന്തപുരം ബോണക്കാട് പോയ ശേഷം കാണാതായ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം 3 പേരെ കണ്ടെത്തി. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, BF0 രാജേഷ്, വാച്ചർ രാജേഷ് എന്നിവയായിരുന്നു കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ഇവർ ബോണക്കാട് ഉൾവനത്തിലെ കടുവകളുടെ എണ്ണം എടുക്കാൻ പോയത്.
മൂന്നുപേരും സുരക്ഷിതർ. ഇന്നലെ രാവിലെയാണ് ഇവർ ബോണക്കാട് ഉൾവനത്തിലെ കടുവകളുടെ എണ്ണം എടുക്കാൻ പോയത്. എന്നാൽ ഇവർ കാടുകയറിയ ശേഷം വൈകുന്നേരം ഇവരെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ആർ ആർ ടി സംഘം അന്വേഷണം ആരംഭിച്ചത്.