ബോണക്കാട് ഉള്‍വനത്തില്‍ കാണാതായ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി
ബോണക്കാട് ഉള്‍വനത്തില്‍ കാണാതായ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി.പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, ബിഎഫ്‌ഓ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്.
ഇന്നലെ രാവിലെയാണ് ഇവർ ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാൻ പോയത്. മൂന്നംഗ സംഘത്തിലെ ഒരാള്‍ക്ക് വഴി തെറ്റിയതാണ് ഇവരെ ബന്ധപ്പെടാൻ കഴിയാതെ കാരണമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു
പാലോട് : ബോണക്കാട് ഉള്‍വനത്തില്‍ കാണാതായ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി.പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, ബിഎഫ്‌ഓ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്.
ഇന്നലെ രാവിലെയാണ് ഇവർ ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാൻ പോയത്. മൂന്നംഗ സംഘത്തിലെ ഒരാള്‍ക്ക് വഴി തെറ്റിയതാണ് ഇവരെ ബന്ധപ്പെടാൻ കഴിയാതെ കാരണമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇയാള്‍ക്കായി തെരയുകയായിരുന്നെന്നും ഇന്ന് രാവിലെയാണ് ഇയാളെ കണ്ടെത്തിയതെന്നുമാണ് ലഭിക്കുന്ന വിവരങ്ങള്‍.
വൈല്‍ഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും നാഷനല്‍ ടൈഗർ കണ്‍സർവേഷൻ അതോറിറ്റിയും (എൻടിസിഎ) ചേർന്നു 4 വർഷത്തിലൊരിക്കല്‍ നടത്തുന്ന കടുവ സെൻസസ് ഇന്നലെയാണ് ആരംഭിച്ചത്. 'എം സ്ട്രൈപ്സ്' ആപ് ഉപയോഗിച്ച് കടലാസ് രഹിതമായാണു കണക്കെടുപ്പ്. കടുവകളുള്ള മേഖലകള്‍ ജിപിഎസ് സഹായത്തോടെ അടയാളപെടുത്താനുള്ള (ജിയോ ടാഗിങ്) സൗകര്യവും ഉണ്ട്.