കാണാതായ എൻജിനീയറിങ് വിദ്യാര്‍ഥി ദേവദത്തിന്റെ മൃതദേഹം കടലില്‍ കണ്ടെത്തി
കാണാതായ എൻജിനീയറിങ് വിദ്യാർഥി ദേവദത്തിന്റെ മൃതദേഹം ആറാട്ടുപുഴ അഴീക്കല്‍ കടലില്‍ കണ്ടെത്തി.ഇടപ്പോണ്‍ ഹരിനന്ദനത്തില്‍ ദേവദത്ത് (ആരോമല്‍-19) ആണ് മരിച്ചത്. വലിയഴീക്കല്‍ പാലത്തില്‍നിന്ന് ചാടിയതാകാമെന്നാണ് സംശയം.
നൂറനാട് പാറ്റൂർ ശ്രീബുദ്ധാ കോളേജ് ഓഫ് എൻജിനീയറിങിലെ രണ്ടാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു
ഹരിപ്പാട്: കാണാതായ എൻജിനീയറിങ് വിദ്യാർഥി ദേവദത്തിന്റെ മൃതദേഹം ആറാട്ടുപുഴ അഴീക്കല്‍ കടലില്‍ കണ്ടെത്തി.ഇടപ്പോണ്‍ ഹരിനന്ദനത്തില്‍ ദേവദത്ത് (ആരോമല്‍-19) ആണ് മരിച്ചത്. വലിയഴീക്കല്‍ പാലത്തില്‍നിന്ന് ചാടിയതാകാമെന്നാണ് സംശയം.
ചൊവ്വാഴ്ച വൈകീട്ട് നാലോടെ മത്സ്യത്തൊഴിലാളികളാണ് കായംകുളം പൊഴിയ്ക്ക് രണ്ടു കിലോമീറ്റർ പടിഞ്ഞാറ് കടലില്‍ മൃതദേഹം കണ്ടത്. തുടർന്ന് തോട്ടപ്പളളി ഫിഷറീസ് സ്റ്റേഷൻ മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘം മൃതദേഹം കരയ്‌ക്കെത്തിച്ചു. സി.പി.ഒ.
നൂറനാട് പാറ്റൂർ ശ്രീബുദ്ധാ കോളേജ് ഓഫ് എൻജിനീയറിങിലെ രണ്ടാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു ദേവദത്ത്. തിങ്കളാഴ്ച രാവിലെ ഒൻപതേകാലോടെയാണ് പരീക്ഷയ്ക്കായി വീട്ടില്‍നിന്ന് പുറപ്പെട്ടത്. എന്നാല്‍ കോളേജില്‍ എത്താത്തതിനെ തുടർന്ന് അച്ഛൻ ശ്രീകുമാർ നൂറനാട് പോലീസില്‍ പരാതി നല്‍കി.അന്വേഷണത്തില്‍ ഉപയോഗിച്ചിരുന്ന ഫോണിന്റെ ടവർ ലൊക്കേഷൻ അഴീക്കല്‍ ഭാഗത്താണെന്ന് കണ്ടെത്തി.
പിന്നാലെ പോലീസ് തിരഞ്ഞെത്തിയപ്പോള്‍ വലിയഴീക്കല്‍ പാലത്തില്‍ കാർ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോളേജിലേക്ക് കൊണ്ടുപോയ ബാഗും ഫോണും കാറിലുണ്ടായിരുന്നു. ചൊവ്വാഴ്ച അഗ്നിരക്ഷാസേന സ്‌കൂബ ടീം ഉള്‍പ്പെടെ തിരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്മ ബിന്ധു നൂറനാട് സി.ബി.എം.ഹൈസ്‌കൂളില്‍ അധ്യാപികയാണ്. സഹോദരി ദേവനയാണ്