മാനന്തവാടി വനത്തിനുള്ളില്‍ കാണാതായ വയോധികയെ കണ്ടെത്തി

വനത്തിനുള്ളില്‍ കാണാതായ വയോധികയെ കണ്ടെത്തി.മാനന്തവാടി പിലാക്കാവ്, മണിയന്‍കുന്ന്  ,ഊന്ന് കല്ലിങ്കല്‍ ലീല (77) നെയാണ് മണിയന്‍ കുന്ന് മലയില്‍ വനമേഖലയില്‍ നിന്നും ആര്‍ആര്‍ടിസംഘം കണ്ടെത്തിയത്.

 

മാനന്തവാടി: വനത്തിനുള്ളില്‍ കാണാതായ വയോധികയെ കണ്ടെത്തി.മാനന്തവാടി പിലാക്കാവ്, മണിയന്‍കുന്ന്  ,ഊന്ന് കല്ലിങ്കല്‍ ലീല (77) നെയാണ് മണിയന്‍ കുന്ന് മലയില്‍ വനമേഖലയില്‍ നിന്നും ആര്‍ആര്‍ടിസംഘം കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകീട്ട് 3.30 മുതലാണ് മാനസിക അസ്വാസ്ഥ്യമുള്ള ഇവരെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സമീപത്തെ വനമേഖലയില്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ ഇവരുടെ ചിത്രം പതിഞ്ഞതായി കണ്ടെത്തിയിരുന്നു