ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറി; കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്

ഡിഎഫ്ഒ ജോസ് മാത്യുവിനെതിരെ കാസര്‍കോട് റെയില്‍വേ പൊലീസ് കേസെടുത്തു.

 

സ്ത്രീകളോട് ലൈംഗിക ചേഷ്ടകള്‍ കാണിച്ചെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഡിഎഫ്ഒ ജോസ് മാത്യുവിനെതിരെ കാസര്‍കോട് റെയില്‍വേ പൊലീസ് കേസെടുത്തു.

 ഓഖാ എക്സ്പ്രസില്‍ ആയിരുന്നു സംഭവം. സ്ത്രീകളോട് ലൈംഗിക ചേഷ്ടകള്‍ കാണിച്ചെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.