ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറി; കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്

കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഡിഎഫ്ഒ ജോസ് മാത്യുവിനെതിരെ കാസര്‍കോട് റെയില്‍വേ പൊലീസ് കേസെടുത്തു. ഓഖാ എക്‌സ്പ്രസില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. 

തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഡിഎഫ്‌ഓ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും മോശം ആംഗ്യം കാണിച്ചെന്നുമാണ് പരാതി.

കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഡിഎഫ്ഒ ജോസ് മാത്യുവിനെതിരെ കാസര്‍കോട് റെയില്‍വേ പൊലീസ് കേസെടുത്തു. ഓഖാ എക്‌സ്പ്രസില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. 

തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഡിഎഫ്‌ഓ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും മോശം ആംഗ്യം കാണിച്ചെന്നുമാണ് പരാതി.

അതിക്രമം നേരിട്ട ഉടൻ തന്നെ സ്ത്രീകള്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാസർകോട് പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു