എറണാകുളത്ത് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി
എറണാകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കേസിൽ ആസാം സ്വദേശികളായ 7 പേർ അറസ്റ്റിൽ. ജ്യൂസിൽ മയക്ക് മരുന്ന് കലർത്തി കൂട്ട ബലാത്സംഗം ചെയ്തതായാണ് ആസാം സ്വദേശിനിയായ പെൺകുട്ടിയുടെ പരാതി.
May 21, 2026, 14:05 IST
എറണാകുളം : എറണാകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കേസിൽ ആസാം സ്വദേശികളായ 7 പേർ അറസ്റ്റിൽ. ജ്യൂസിൽ മയക്ക് മരുന്ന് കലർത്തി കൂട്ട ബലാത്സംഗം ചെയ്തതായാണ് ആസാം സ്വദേശിനിയായ പെൺകുട്ടിയുടെ പരാതി. ഏപ്രിൽ 16നാണ് സംഭവം നടന്നത്. പെൺകുട്ടി വിവരം മാതാവിനോട് പറഞ്ഞതോടെ പ്രതികൾ ഭീഷണിപ്പെടുത്തി. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.