സഹകരണ മേഖല ജനങ്ങളൾക്കൊപ്പം നിൽക്കുന്ന സമാന്തര സാമ്പത്തിക സങ്കേതം; മന്ത്രി വി എൻ വാസവൻ
ഏതു സമയത്തും ജനങ്ങളെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന കേരളത്തിലെ സമാന്തര സാമ്പത്തിക സങ്കേതമാണ് സഹകരണ മേഖലയെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. കോളാരി സർവീസ് സഹകരണ ബാങ്ക് മട്ടന്നൂർ പരിയാരത്ത്
കണ്ണൂർ: ഏതു സമയത്തും ജനങ്ങളെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന കേരളത്തിലെ സമാന്തര സാമ്പത്തിക സങ്കേതമാണ് സഹകരണ മേഖലയെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. കോളാരി സർവീസ് സഹകരണ ബാങ്ക് മട്ടന്നൂർ പരിയാരത്ത് ആരംഭിച്ച നാളികേര സംസ്കരണ യൂണിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ മേഖലകളിലും ജനങ്ങളെ ആശ്വസിപ്പിക്കാനും സഹായിക്കുവാനും സഹകരണ മേഖല മുൻപന്തിയിൽ ഉണ്ടന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ- കാർഷിക മേഖലകളിലും അത്ഭുതാവഹമായ പുരോഗതിയാണ് സഹകരണ മേഖല കൈവരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പാക്കിംഗ് യൂണിറ്റ് ,അഡ്മിനിസ്ട്രേഷൻ ഓഫീസ് കെ കെ ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. വെർജിൻ കോക്കനട്ട് ഓയിൽ യൂണിറ്റ് മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത് മാസ്റ്ററും, നാളികേര സംഭരണ കേന്ദ്രം എ കെ ജി സഹകരണ ആശുപത്രി പ്രസിഡൻ്റ് പി പുരുഷോത്തമനും, കൊപ്ര ഡ്രയർ കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ വി ചന്ദ്രബാബുവും വെബ്സൈറ്റ് നബാഡ് ഡി ഡി എം ജീഷിമോനും ഉദ്ഘാടനം ചെയ്തു.
നിക്ഷേപം സ്വീകരിക്കൽ വി രാമകൃഷ്ണനും ആദ്യ വില്പന സി വി ശശീന്ദ്രനും ഉത്പന്ന വിതരണം- വാഹന താക്കോൽ കൈമാറ്റം ചന്ദ്രൻ മാസ്റ്ററും നിർവഹിച്ചു. കോളാരി ബാങ്ക് പ്രസിഡൻ്റ് കെ ഭാസ്ക്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം രതീഷ്, വി. കെ സുഗതൻ, ടി.കെ സിജിൽ, എം അഷറഫ്, കെ നാരായണൻ, ശ്രീജിത്ത് മാസ്റ്റർ, മുൻ ബാങ്ക് പ്രസിഡൻ്റുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.