ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം മാതൃകാപരം : മന്ത്രി വീണാ ജോര്‍ജ്
ഭാഗ്യക്കുറി വില്‍പ്പനയിലൂടെ ഉപജീവനം നയിക്കുന്ന ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കുമായി ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
പത്തനംതിട്ട : ഭാഗ്യക്കുറി വില്‍പ്പനയിലൂടെ ഉപജീവനം നയിക്കുന്ന ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കുമായി ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കായുള്ള യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, വിവാഹധനസഹായം, പ്രസവധനസഹായം, ചികില്‍ത്സാ ധനസഹായം, മരണാനന്തര ധനസഹായം തുടങ്ങി വിവിധ സഹായപദ്ധതികള്‍ ക്ഷേമനിധി ബോര്‍ഡ് മുഖേന നടപ്പാക്കി വരുന്നുണ്ട്. കഠിനാധ്വാനം ചെയ്ത് സ്വന്തം ജീവിതത്തോടൊപ്പം കുടുംബത്തേയും സരംക്ഷക്കുന്ന ഭാഗ്യക്കുറി വില്‍പ്പനക്കാരുടെ ക്ഷേമം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ റ്റി. ബി. സുബൈര്‍ അധ്യക്ഷനായി. പത്തനംതിട്ട നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ഇന്‍ചാര്‍ജ് ആര്‍. ജയ്‌സിംഗ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ എസ്. ഷാജി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധകള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.