'സഞ്ജുവിന്' തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം ഒരുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

സഞ്ജു  വി സാംസണ് സംസ്ഥാന സർക്കാരിൻ്റെ ആദരം. തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം ഒരുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.സഞ്ജു മലയാളികളുടെ അഭിമാനമാണ് എന്നും അദ്ദേഹം പറഞ്ഞു.

 

2016-ലെ ഫൈനലിൽ വെസ്റ്റ് ഇൻഡീസിന്റെ മാർലോൺ സാമുവൽസ് നേടിയ 85 റൺസ് എന്ന റെക്കോർഡാണ് സഞ്ജു തകർത്തെറിഞ്ഞത്

തിരുവനന്തപുരം: സഞ്ജു  വി സാംസണ് സംസ്ഥാന സർക്കാരിൻ്റെ ആദരം. തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം ഒരുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.സഞ്ജു മലയാളികളുടെ അഭിമാനമാണ് എന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ, എതിരാളികളുടെ ബോളിങ് നിരയെ അനായാസം നേരിട്ട സഞ്ജു, അഞ്ച് ഫോറുകളും എട്ട് സിക്സറുകളും ഉൾപ്പെടെയാണ് തന്റെ ഇന്നിങ്സ് പൂർത്തിയാക്കിയത്. 2016-ലെ ഫൈനലിൽ വെസ്റ്റ് ഇൻഡീസിന്റെ മാർലോൺ സാമുവൽസ് നേടിയ 85 റൺസ് എന്ന റെക്കോർഡാണ് സഞ്ജു തകർത്തെറിഞ്ഞത്