അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് സംസ്ഥാനത്തിന് വീണ്ടും ചിന്തിക്കേണ്ടി വരുമെന്ന് മന്ത്രി സണ്ണി ജോസഫ്.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് സംസ്ഥാനത്തിന് വീണ്ടും ചിന്തിക്കേണ്ടി വരുമെന്ന് മന്ത്രി സണ്ണി ജോസഫ്. തൃശ്ശൂർ പെരിങ്ങൽകുത്ത് ഡാമിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി നിർണ്ണായക സൂചന നൽകിയത്. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ ആകില്ലെന്നും, കൃത്യമായ രാഷ്ട്രീയ തീരുമാനവും സർക്കാരിന്റെ കൂട്ടായ നിലപാടുകളും ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
തൃശ്ശൂർ: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് സംസ്ഥാനത്തിന് വീണ്ടും ചിന്തിക്കേണ്ടി വരുമെന്ന് മന്ത്രി സണ്ണി ജോസഫ്. തൃശ്ശൂർ പെരിങ്ങൽകുത്ത് ഡാമിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി നിർണ്ണായക സൂചന നൽകിയത്. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ ആകില്ലെന്നും, കൃത്യമായ രാഷ്ട്രീയ തീരുമാനവും സർക്കാരിന്റെ കൂട്ടായ നിലപാടുകളും ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിന് ഭാവിയിൽ കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പെരിങ്ങൽകുത്ത് ഡാമിലെ പവർഹൗസിൽ നിലവിൽ 24 മെഗാവാട്ട് ശേഷിയുള്ള ഒരു പവർ പ്ലാന്റാണ് പ്രവർത്തിക്കുന്നത്. ഇതിന്റെ ശേഷി 48 മെഗാവാട്ടായി ഉയർത്തുന്നതിനുള്ള പ്രായോഗിക സാധ്യതകളും മന്ത്രി സന്ദർശനവേളയിൽ വിലയിരുത്തി.വൈദ്യുതി മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ കൂടുതൽ ജലവൈദ്യുത പദ്ധതികൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും മന്ത്രി ഊന്നിപ്പറഞ്ഞു.