മുഖ്യമന്ത്രിയുമായി നിലവില്‍ വിഷയമൊന്നുല്ല, കെഎസ്ഇബി തെറ്റായ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല; മന്ത്രി സണ്ണി ജോസഫ് 

വൈദ്യുതി പ്രതിസന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശനെ തള്ളി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കെഎസ്ഇബി ചെയര്‍മാനായിരുന്ന എം ജി രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടിനെ പിന്തുണച്ച മന്ത്രി, കെഎസ്ഇബി തെറ്റായ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി. സ്വകാര്യകമ്പനിയായ

 

കണ്ണൂര്‍: വൈദ്യുതി പ്രതിസന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശനെ തള്ളി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കെഎസ്ഇബി ചെയര്‍മാനായിരുന്ന എം ജി രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടിനെ പിന്തുണച്ച മന്ത്രി, കെഎസ്ഇബി തെറ്റായ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി. സ്വകാര്യകമ്പനിയായ ജിഎന്‍എയുമായുള്ള കരാര്‍ പ്രായോഗികമല്ല. പ്രയാസങ്ങള്‍ ബോര്‍ഡ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ മുഖ്യമന്ത്രിയുമായി വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് വിഷയമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകൊടുത്തു. അക്കാര്യം ഞാന്‍ അറിഞ്ഞു എന്നാണ് പറഞ്ഞത്. ഇപ്പോള്‍ പ്രത്യേകിച്ച് വൈദ്യുതി കരാര്‍ ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ല. മഴ കിട്ടി, ഇവിടെ അന്തരീക്ഷത്തില്‍ തണുപ്പ് വന്നു. ഉത്തരേന്ത്യയിലും ശൈത്യമാണ്. ദീപാവലി അവധി വന്നു. അതുകൊണ്ട് അങ്ങനെയൊരു പ്രയാസം ഈ ദിവസങ്ങളില്‍ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയും ഞാനും എന്‍ടിപിസി ചെയര്‍മാന്‍ ഉള്‍പ്പടെയുള്ളവരുമായി ഒരു മാസം മുന്‍പ് ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ ഫലമായി കുറച്ചുകൂടി കുറഞ്ഞ നിരക്കില്‍ സിന്നാര്‍ നമുക്ക് വൈദ്യുതി തരും – അദ്ദേഹം പറഞ്ഞു.

വൈദ്യുതി ആവശ്യമില്ലെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആവശ്യകത അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആയിരം മെഗാവാട്ട് ആവശ്യകത കൂടി. എന്നാല്‍ ഉല്‍പ്പാദനം കുറവാണ്. കെഎസ്ഇബി സമ്മര്‍ദം ഉണ്ടാക്കിയിട്ടില്ല. ആവശ്യകത ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.

അടൂര്‍ പ്രകാശിന്റെ പ്രസ്താവനകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ബെറ്റര്‍ ടു അവോയ്ഡ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.