വ്യക്തിഗതപ്രശ്നപരിഹാരത്തിനായി നിയമങ്ങളും ചട്ടങ്ങളും ഏറ്റവും വേഗത്തിൽ പ്രയോജനപ്രദമാക്കും: മന്ത്രി റോഷി അഗസ്റ്റിൻ

വ്യക്തികളുടെ പ്രശ്നങ്ങൾ നിയമപരമായ സാധ്യതകൾ ഉപയോഗപ്പെടുത്തിയും ചട്ടങ്ങൾ പരിഷ്കരിച്ചും ഏറ്റവും വേഗത്തിൽ പരിഹരിക്കുകയാണ് താലൂക്കുതല അദാലത്തിൻ്റെ ലക്ഷ്യമെന്നും ആ ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യുമെന്നും ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മന്ത്രിമാരുടെ നേതൃത്വത്തിൽ നെടുങ്കണ്ടം സെൻ്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ നടന്ന ഉടുമ്പൻചോല

 

 ഇടുക്കി : വ്യക്തികളുടെ പ്രശ്നങ്ങൾ നിയമപരമായ സാധ്യതകൾ ഉപയോഗപ്പെടുത്തിയും ചട്ടങ്ങൾ പരിഷ്കരിച്ചും ഏറ്റവും വേഗത്തിൽ പരിഹരിക്കുകയാണ് താലൂക്കുതല അദാലത്തിൻ്റെ ലക്ഷ്യമെന്നും ആ ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യുമെന്നും ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മന്ത്രിമാരുടെ നേതൃത്വത്തിൽ നെടുങ്കണ്ടം സെൻ്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ നടന്ന ഉടുമ്പൻചോല താലൂക്കുതല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ജനങ്ങൾക്കിടയിൽ പരാതികൾ കുറഞ്ഞു വരുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത്.
2023 ലെ 'കരുതലും കൈത്താങ്ങും' അദാലത്ത്, വിവിധ വകുപ്പുതലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ, 'നവകേരള സദസ്സി'ലൂടെ നടപ്പാക്കിയ പരാതി പരിഹാരം തുടങ്ങിയവ വലിയ മാറ്റങ്ങളാണ് പൊതുസമൂഹത്തിൽ സൃഷ്ടിച്ചത് - മന്ത്രി പറഞ്ഞു.

ചടങ്ങിൽ സഹകരണ -ദേവസ്വം - തുറമുഖവകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ കാലങ്ങളിൽ നടത്തിയ അദാലത്തുകൾ വഴിയുള്ള പ്രശ്നപരിഹാരത്തിനു ശേഷം അവശേഷിച്ച പരാതികൾ തീർപ്പാക്കുന്ന പ്രക്രിയയാണ് ഇപ്പോൾ 'കരുതലും കൈത്താങ്ങും' താലൂക്കുതല അദാലത്തിൽ നടക്കുന്നതെന്നും ഏറ്റവും വേഗത്തിൽ പ്രശ്നപരിഹാരം സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

എം എം മണി എം എൽ എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ വി വിഗ്നേശ്വരി, സബ് കളക്ടർ വി എം ജയകൃഷ്ണൻ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ ടി കുഞ്ഞ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രീമി ലാലിച്ചൻ, എ ഡി എം ഷൈജു പി ജേക്കബ്, ഡെപ്യൂട്ടി കളക്ടർമാരായ അതുൽ എസ് നാഥ്, അനിൽ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.