കെ കെ രാഗേഷ് എം എൽ എ മാരെ ഭീഷണിപ്പെടുത്തുകയാന്നെന്ന് മന്ത്രിരമേശ് ചെന്നിത്തല
തളിപ്പറമ്പിലെയും പയ്യന്നൂരിലെയും എം എൽ എ മാരെ ഭീഷണിപ്പെടുത്താൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന് എന്തധികാരമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
കണ്ണൂർ: തളിപ്പറമ്പിലെയും പയ്യന്നൂരിലെയും എം എൽ എ മാരെ ഭീഷണിപ്പെടുത്താൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന് എന്തധികാരമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം വി. കുഞ്ഞി കൃഷ്‌ണനെയും ടി കെ ഗോവിന്ദൻ മാസ്റ്ററെയും രാഷ്ട്രീയ വിശദീകരണ പൊതുയോഗങ്ങളിൽ എന്തോ ചെയ്തു കളയുമെന്ന് ഭീഷണിപ്പെടുത്തുകയാണ് രാഗേഷ് .
തളിപറമ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി തോറ്റത് സ്ത്രീയാണെന്നതു കൊണ്ടാണെന്നാണ് പറയുന്നത് അങ്ങേയറ്റം സ്ത്രീ വിരുദ്ധ പ്രസ്താവനയാണിത് ഇതിനോട് എംവി ഗോവിന്ദൻ മാസ്റ്റർ യോജിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. രാഷ്ട്രീയ വിശദീകരണ സമ്മേളനങ്ങളിൽ ജനങ്ങളെ വെല്ലുവിളിക്കുകയാണ് പ്രതിപക്ഷ നേതാവ്. പാർട്ടി തോറ്റതിന് കാരണം ജനങ്ങളാണെന്നാണ് പറയുന്നത്. വിപുലീകൃത സംസ്ഥാന സമ്മേളനത്തിന് മുൻപായി പാർട്ടിയിലെ രോഷം തണുപ്പിക്കാനാണ് രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടത്തുന്നത്. ഇതിൽ എംവി ഗോവിന്ദൻ മാസ്റ്റർ എന്തുകൊണ്ട് പങ്കെടുത്തില്ലെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കാന്തപുരം പറഞ്ഞത് സമസ്‌തയുടെ നിലപാടാണ് സ്ത്രീകൾ പൊതുരംഗത്ത് വരരുതെന്ന് പറയുന്നതിനോട് യോജിപ്പില്ലന്നും മന്ത്രി പറഞ്ഞു.