പി ആൻഡ് ടി കോളനി പുനരധിവാസ ഫ്ലാറ്റ്: റിപ്പോർട്ട് ലഭിച്ചാൽ അടിയന്തര നടപടിയെന്ന് മന്ത്രി പി കെ ബഷീർ
കൊച്ചിയിലെ തേവര പേരണ്ടൂർ കനാൽ തീരത്തെ പി ആൻഡ് ടി കോളനി നിവാസികളുടെ പുനരധിവാസത്തിനായി മുണ്ടംവേലിയിൽ ലൈഫ് മിഷൻ പദ്ധതിയിൽ നിർമിച്ച ഫ്ലാറ്റ് സമുച്ചയം വാസയോഗ്യമല്ലെന്ന് ഐഐടി മദ്രാസിന്റെ റിപ്പോർട്ടിലില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ നിയമസഭയെ അറിയിച്ചു.

ഐഐടി മദ്രാസിന്റെ സ്ട്രക്ചറൽ വെറ്റിംഗും സർക്കാർ സാങ്കേതിക അനുമതിയും ഉൾപ്പെടെ ആവശ്യമായ എല്ലാ അനുമതികളും ലഭ്യമാക്കിയ ശേഷമാണ് കെട്ടിടം നിർമിച്ചതും ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം 2024 ജനുവരി 30-ന് ഗുണഭോക്താക്കൾക്ക് കൈമാറിയതും.
തുടർന്ന് മഴക്കാലത്ത് ചോർച്ചയും മറ്റ് തകരാറുകളും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഐഐടി മദ്രാസിനെ പരിശോധനയ്ക്കായി ചുമതലപ്പെടുത്തി. റിപ്പോർട്ടിൽ നിർദേശിച്ച പരിഹാര നടപടികൾ നടപ്പാക്കുന്നതിലെ സാങ്കേതിക, നിയമ, ഭരണ, സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.
ഐഐടി മദ്രാസിന്റെ പുതുക്കിയ അന്തിമ റിപ്പോർട്ടും ജിസിഡിഎ യുടെ കത്തും പരിശോധിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയറോട് നിർദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.