സിനിമ സംഘടനകളുമായി മന്ത്രി പി. സി. വിഷ്ണുനാഥ് നാളെ ചർച്ച നടത്തും
മലയാള സിനിമയിലെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളുമായി സിനിമ, വിനോദസഞ്ചാര, സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ചർച്ച നടത്തും.
Jun 1, 2026, 20:34 IST
മലയാള സിനിമയിലെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളുമായി സിനിമ, വിനോദസഞ്ചാര, സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ചർച്ച നടത്തും. ജൂൺ രണ്ടിന് വൈകിട്ട് നാലിന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്. സംസ്ഥാന ബജറ്റിന് മുന്നോടിയായാണ് എല്ലാ സംഘടനകളുടെയും സംയുക്ത യോഗം മന്ത്രിയുടെ നേതൃത്വത്തിൽ വിളിക്കുന്നത്.
അഭിനേതാക്കൾ, നിർമാതാക്കൾ, വിതരണക്കാർ, തിയേറ്റർ ഉടമകൾ, സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെയുള്ള ചലച്ചിത്ര മേഖലയിലെ എല്ലാ പ്രമുഖ സംഘടനകളുടെയും പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.