ഓരോ കുട്ടിക്കും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്ന നിലയിൽ വിദ്യാഭ്യാസ മേഖല വളരുന്നു -മന്ത്രി മുഹമ്മദ് റിയാസ്

പൊതുവിദ്യാലയങ്ങളിലെ ഓരോ കുട്ടിക്കും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്ന നിലയിലാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖല വളരുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂർ വെസ്റ്റ് ജിഎൽപി സ്‌കൂളിലെ മൾട്ടി പർപ്പസ് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 79.31 ലക്ഷം രൂപ വിനിയോഗിച്ചാണ് 31,800 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മൾട്ടിപർപ്പസ് ഓഡിറ്റോറിയം നിർമിച്ചത്.  

കൗൺസിലർ രജനി തോട്ടുങ്ങൽ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ ശ്രീജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജീജ, പ്രധാനാധ്യാപകൻ പി അലി അഷ്റഫ്, യുആർസി സൗത്ത് ബിപിസി സി പ്രവീൺ കുമാർ, സ്റ്റാഫ് സെക്രട്ടറി ജയൻ മലയിൽ, പിടിഎ പ്രസിഡന്റ് വി ഉബൈദ്, രാഷ്ട്രീയ പാർട്ടി സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.