സന്ദീപ് വാര്യര്‍ക്കെതിരെ സി പി എം ആരോപണം ഉന്നയിക്കുന്നത് സീറ്റ് പോയതിന്റെ ക്ഷീണം തീര്‍ക്കാനാണെന്ന് മന്ത്രി കെ എം ഷാജി
തൃക്കരിപ്പൂര്‍ എം എല്‍ എ സന്ദീപ് വാര്യര്‍ക്കെതിരെ സി പി എം ആരോപണം ഉന്നയിക്കുന്നത് സീറ്റ് പോയതിന്റെ ക്ഷീണം തീര്‍ക്കാനാണെന്ന് മന്ത്രി കെ എം ഷാജി. കാസര്‍കോട് ടൗണ്‍ ഹാളിൽ നടന്ന പട്ടയമേള ഉദ്ഘാടനത്തിനു എത്തിയപ്പോഴാണ് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്.
Oct 5, 2026, 14:40 IST
കാസര്‍കോട്: തൃക്കരിപ്പൂര്‍ എം എല്‍ എ സന്ദീപ് വാര്യര്‍ക്കെതിരെ സി പി എം ആരോപണം ഉന്നയിക്കുന്നത് സീറ്റ് പോയതിന്റെ ക്ഷീണം തീര്‍ക്കാനാണെന്ന് മന്ത്രി കെ എം ഷാജി. കാസര്‍കോട് ടൗണ്‍ ഹാളിൽ നടന്ന പട്ടയമേള ഉദ്ഘാടനത്തിനു എത്തിയപ്പോഴാണ് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. മന്ത്രി ഒ ജെ ജനീഷിന്റെ വാഹനം തടഞ്ഞ സംഭവത്തില്‍ പൊലീസിനു ഇരട്ട നീതിയെന്ന സി പി എം ജില്ലാ സെക്രട്ടറി എം.രാജഗോപാലിന്റെആരോപണത്തെയും മന്ത്രി തള്ളി.
ഇരട്ട നീതി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല. ബി ജെ പിയോട് സര്‍ക്കാരിനു സോഫ്റ്റ് കോര്‍ണര്‍ ഇല്ല. ദേശീയ തലത്തില്‍ ബി ജെ പിക്കെതിരെ സമരം ചെയ്യുന്നവരാണ് കോണ്‍ഗ്രസ്. സംസ്ഥാന സര്‍ക്കാരിനു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനു എങ്ങിനെയാണ് ബി ജെ പിയോട് മൃദു സമീപനം പുലര്‍ത്താന്‍ കഴിയുക? -അദ്ദേഹം ചോദിച്ചു.