മോസ്‌കോയിലേക്കുള്ള യാത്ര റദ്ദാക്കി മന്ത്രി കെ എം ഷാജി

ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലേക്കുള്ള മന്ത്രിയുടെ യാത്ര വിവാദമായിരുന്നു.

 

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് യാത്ര റദ്ദാക്കിയതെന്നാണ് വിവരം.

നവംബര്‍ 23,24 തീയതികളില്‍ നിശ്ചയിച്ചിരിക്കുന്ന വിദേശയാത്ര റദ്ദാക്കി തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് യാത്ര റദ്ദാക്കിയതെന്നാണ് വിവരം. ഇന്റര്‍ നാഷണല്‍ മുന്‍സിപ്പല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കേന്ദ്രത്തില്‍ നിന്നും പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ലഭിച്ചിരുന്നു. മോസ്‌കോയിലെ റഷ്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കുന്ന പരിപാടിയിലേക്ക് മുഖ്യമന്ത്രിക്കായിരുന്നു ക്ഷണം. തുടര്‍ന്ന് പങ്കെടുക്കുന്നതിനായി കെ എം ഷാജിയെ നിയോഗിക്കുകയായിരുന്നു.

റഷ്യന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ റോസ്‌കോണ്‍ഗ്രസ് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. സുസ്ഥിര നഗരപരിവര്‍ത്തനം: ആഗോള വെല്ലുവിളികളെ നേരിടല്‍ എന്നതാണ് ഈ വര്‍ഷത്തെ ഫോറത്തിന്റെ വിഷയം.

ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലേക്കുള്ള മന്ത്രിയുടെ യാത്ര വിവാദമായിരുന്നു.