‘അയ്യപ്പന്റെ സ്വർണ്ണം കട്ടവരെ വെറുതെ വിടില്ല’: മന്ത്രി കെ. മുരളീധരൻ
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ദേവസ്വം മന്ത്രി കെ. മുരളീധരൻ. മുൻ മുഖ്യമന്ത്രിയുടെ സ്വാധീനം കാരണം കേസന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ദേവസ്വം മന്ത്രി കെ. മുരളീധരൻ. മുൻ മുഖ്യമന്ത്രിയുടെ സ്വാധീനം കാരണം കേസന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ കേസന്വേഷണം തൃപ്തികരമല്ല. അന്വേഷണ സംഘത്തിന് മേൽ രാഷ്ട്രീയ സ്വാധീനം ഉണ്ടായതാണ് കേസ് ദുർബലമാകാൻ കാരണം. അയ്യപ്പന്റെ സ്വർണ്ണം കട്ടവരെ വെറുതെ വിടില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
ഹൈക്കോടതി നിയോഗിച്ച അന്വേഷണ സംഘമായതിനാൽ സർക്കാരിന് നേരിട്ട് പിരിച്ചുവിടാൻ കഴിയില്ല. വിഷയത്തിൽ നിയമോപദേശം തേടിയിട്ടുണ്ട്. തുടർനടപടികൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനിക്കും. ആഗോള അയ്യപ്പ സംഗമം പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ദേവസ്വം ബോർഡ് പ്രസിഡന്റുമായി സംസാരിച്ചു. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ IIIC കോടതിയെ സമീപിച്ച സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കും. കൊല്ലം ചവറ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ ആണ് ആഗോള അയ്യപ്പ സംഗമത്തിന്റെ ഗതാഗതവും ഭക്ഷണവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏർപ്പെടുത്തിയിരുന്നത്.