സംസ്ഥാനതല കൺസൽട്ടേഷൻ ഉദ്ഘാടനം മന്ത്രി ജി.ആർ അനിൽ നിർവഹിക്കും
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും യുണിസെഫും സംയുക്തമായി സംഘടിപ്പിക്കുന്ന ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ അവകാശ സംരക്ഷണത്തിന് മാധ്യമങ്ങളുടെ പങ്ക് എന്ന
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും യുണിസെഫും സംയുക്തമായി സംഘടിപ്പിക്കുന്ന ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ അവകാശ സംരക്ഷണത്തിന് മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ നടത്തുന്ന സംസ്ഥാനതല കൺസൾട്ടേഷന്റെ ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിക്കും.
സെപ്റ്റംബർ 24 ന് രാവിലെ 10 മണിക്ക് ഹൈസിന്ത് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ അധ്യക്ഷത വഹിക്കും. സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം ബി മോഹൻകുമാർ സ്വാഗതം ആശംസിക്കും. വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ മുഖ്യാതിഥിയാകും. യൂണിസെഫ് കേരള - തമിഴ്‌നാട് സോഷ്യൽ പോളിസി ചീഫ് കെ.എൽ റാവു മുഖ്യ പ്രഭാഷണം നടത്തും.
സിനിമാ, ടെലിവിഷൻ കാലഘട്ടത്തിലെ ബാലാവകാശം എന്ന വിഷയത്തിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുണും, ഡിജിറ്റൽ കാലത്തെ ബാലാവകാശം എന്ന വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജും പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾ, കുട്ടികളുടെ സ്വകാര്യതയ്ക്കും രഹസ്യസ്വഭാവത്തിനുമുള്ള അവകാശങ്ങൾക്ക് വേണ്ടിയുള്ള നിയമങ്ങളിലെ വൈരുധ്യങ്ങൾ എന്ന വിഷയത്തിൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.കെ. സുബൈറും സെഷനുകൾ നയിക്കും. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം കെ.കെ ഷാജു മോഡറേറ്ററാകും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം എൻ.സുനന്ദ നന്ദി അർപ്പിക്കും.