കലോത്സവം തീം സോങ്ങ് : വിദ്യാർത്ഥികളെ അഭിനന്ദിച്ച് മന്ത്രി ഡോ: ആർ. ബിന്ദു
തൃശൂർ കലോത്സവച്ചൂടിലേക്ക് നീങ്ങുമ്പോൾ 64-ാമത് കേരള സ്‌കൂൾ കലോത്സവത്തിൽ കലോത്സവം തീം സോങ്ങ് രചിച്ച് സംഗീതം നൽകി പാടുന്ന വിദ്യാർത്ഥികളെ നേരിൽക്കണ്ട് അഭിനന്ദിച്ച് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു.വിദ്യാർത്ഥികൾ തന്നെയാണ് രചന, സംഗീതം
തൃശൂർ : തൃശൂർ കലോത്സവച്ചൂടിലേക്ക് നീങ്ങുമ്പോൾ 64-ാമത് കേരള സ്‌കൂൾ കലോത്സവത്തിൽ കലോത്സവം തീം സോങ്ങ് രചിച്ച് സംഗീതം നൽകി പാടുന്ന വിദ്യാർത്ഥികളെ നേരിൽക്കണ്ട് അഭിനന്ദിച്ച് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു.വിദ്യാർത്ഥികൾ തന്നെയാണ് രചന, സംഗീതം, ആലാപനം നിർവ്വഹിച്ചിരിക്കുന്നത് എന്നതാണ് പ്രത്യേകത. പാലക്കാട്, ജി.എച്ച്. എസ്.എസ് പൊറ്റശ്ശേരിയിലെ വിദ്യാർത്ഥികളാണ് ഈ വർഷം തീം സോങ് കലോത്സവവേദിയിൽ അവതരിപ്പിക്കുന്നത്.
പ്ലസ്‌ടു വിദ്യാർത്ഥിയായ പ്രഫുൽ ദാസ് വി. ആണ് മനോഹരമായ തീം സോങ് രചിച്ചിരിക്കുന്നത്. വിദ്യാർത്ഥികളായ അക്ഷയ് വി കെ, ഹൃദ്യ കൃഷ്ണ എന്നിവർ ചേർന്ന് സംഗീതമൊരുക്കി. ഹൃദ്യ കൃഷ്ണ, മുഹമ്മദ് ഫായിസ് പി.കെ., സൂരജ് ചന്ദ്രൻ എ., ലക്ഷ്മിക കെ., ഗാഥാ കൃഷ്ണ കെ., ജോയൽ മൈക്കിൾ, വിഷ്ണുദത്ത് സി.പി., ആബേൽ ബിനോയ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
ഭാവിവാഗ്ദാനങ്ങളായ പ്രതിഭകളാണ് ഈ മക്കൾ എന്നും സംഗീതത്തിലും കലയിലും മികച്ച സംഭാവനകൾ നൽകി ഇനിയും ശോഭിക്കാൻ ഇവർക്കാകട്ടെ എന്നും മന്ത്രി ഡോ. ആർ. ബിന്ദു ആശംസിച്ചു. 64-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രക്ഷാധികാരിയാണ് മന്ത്രി ഡോ. ആർ.ബിന്ദു. കലയ്ക്കും സാഹിത്യത്തിനുമൊക്കെ മനുഷ്യ മനസ്സുകളെ കൂട്ടിയോജിപ്പിക്കാനുള്ള കഴിവുണ്ടെന്ന് കലയെ ഏറെ ആവേശത്തോടെ ഹൃദയത്തിലേറ്റുന്ന മന്ത്രി അഭിപ്രായപ്പെട്ടു.