സംസ്ഥാനത്തെ 'അങ്കണവാടികളില്‍' കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

കൊച്ചിയിലെ അങ്കണവാടിയില്‍ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍  സംസ്ഥാനത്തെ അങ്കണവാടികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. അങ്കണവാടികളിൽ ആളുകളെ കടത്തിവിടുന്നതിന് ഉൾപ്പെടെ കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം.

 

കൊച്ചിയിലെ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം ആശങ്കപ്പെടുത്തുന്നതായിരുന്നു

തിരുവനന്തപുരം: കൊച്ചിയിലെ അങ്കണവാടിയില്‍ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍  സംസ്ഥാനത്തെ അങ്കണവാടികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. അങ്കണവാടികളിൽ ആളുകളെ കടത്തിവിടുന്നതിന് ഉൾപ്പെടെ കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം.

കൊച്ചിയിലെ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം ആശങ്കപ്പെടുത്തുന്നതായിരുന്നു. സംഭവത്തിൽ അങ്കണവാടി വര്‍ക്കറെ പിരിച്ചു വിടാന്‍ തീരുമാനിച്ചിരുന്നു.

പുറത്തു നിന്നുള്ളവരെ അങ്കണവാടിയില്‍ പ്രവേശിപ്പിക്കരുതെന്ന നിര്‍ദേശം പാലിക്കാത്തതിനാണ് നടപടി ഉണ്ടായത്. വിശദമായ അന്വേഷണത്തിനും ഇതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കാനും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. മാതാപിതാക്കളായിരുന്നു കുട്ടിക്കെതിരായ അതിക്രമം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയത്.

അങ്കണവാടിയില്‍ സ്ഥിരമായി എത്തിയിരുന്ന ആളാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് യുവാവിനെതിരെ പോക്സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.