മുൻഗണന റേഷൻ കാർഡുകളുടെ മാനദണ്ഡങ്ങൾ പുതുക്കി നൽകാൻ സർക്കാർ നടപടി : നിർദ്ദേശം നൽകി മന്ത്രി അനൂപ് ജേക്കബ്

മുൻഗണന റേഷൻ കാർഡുകളുടെ മാനദണ്ഡങ്ങൾ പുതുക്കി നൽകാൻ സർക്കാർ നടപടി. സിവിൽ സപ്ലൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്.

 

തിരുവനന്തപുരം: മുൻഗണന റേഷൻ കാർഡുകളുടെ മാനദണ്ഡങ്ങൾ പുതുക്കി നൽകാൻ സർക്കാർ നടപടി. സിവിൽ സപ്ലൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്. 1,200 ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ള വീടുകളെ പരിഗണിക്കണം. 800 സിസി വരെയുള്ള കാർ ഉൾപ്പെടെയുള്ള നാല് ചക്രവാഹനങ്ങളും പട്ടികയിൽ ഉൾപ്പെടുത്തണം.

ഭൂമിയുണ്ടെങ്കിലും കൃഷിയോഗ്യമല്ലെങ്കിൽ ഇളവ് നൽകണമെന്ന് അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കും. ആദിവാസി - ഗോത്രവർഗ ഉന്നതികളിൽ സഞ്ചരിക്കുന്ന റേഷൻകട വഴി റേഷൻ ധാന്യം എത്തിച്ചുനൽകുന്ന പദ്ധതിയുടെ സാധ്യതാ റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു. സ്‌കൂൾ, കോളജ് തലത്തിൽ പ്രവർത്തിക്കുന്ന കൺസ്യൂമർ ക്ലബ്ബുകളുടെ നിലവിലുള്ള പ്രവർത്തന രീതിയും മന്ത്രി വിലയിരുത്തി. 1,500 ക്ലബ്ബുകളാണു ലക്ഷ്യമിടുന്നത്.