പാല്‍ വില ലീറ്ററിന് നാല് രൂപ കൂട്ടാന്‍ അനുമതി തേടി മില്‍മ

സംസ്ഥാനത്ത് പാല്‍വില വർദ്ധിപ്പിക്കാൻ അനുമതി തേടി മില്‍മ സർക്കാരിനെ സമീപിച്ചു. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് നീക്കം.കഴിഞ്ഞ മാസം തന്നെ ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഇത് സംബന്ധിച്ച ശുപാർശ ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് ജനുവരി 20ന് കൈമാറിയിരുന്നു.

 

പാൽവില കൂട്ടുന്നത് പഠിക്കാൻ വിദഗ്ധ കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് മിൽമയുടെ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില വർദ്ധിപ്പിക്കാൻ അനുമതി തേടി മില്‍മ സർക്കാരിനെ സമീപിച്ചു. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് നീക്കം.കഴിഞ്ഞ മാസം തന്നെ ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഇത് സംബന്ധിച്ച ശുപാർശ ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് ജനുവരി 20ന് കൈമാറിയിരുന്നു.

പാൽവില കൂട്ടുന്നത് പഠിക്കാൻ വിദഗ്ധ കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് മിൽമയുടെ തീരുമാനം. മിൽമ ആവശ്യപ്പെട്ടാൽ പാൽവില കൂട്ടുന്ന കാര്യം സർക്കാർ ആലോചിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി നേരത്തെ അറിയിച്ചിരുന്നു.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പു തന്നെ ഇതില്‍ തീരുമാനമെടുക്കണമെന്ന് മില്‍മ ഭരണ സമിതി ആവശ്യപ്പെടുന്നുണ്ട്.