മില്‍മ പാല്‍വില ഉയരും
ലിറ്ററിന് നാല് മുതല്‍ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മില്‍മയുടെ ആവശ്യം.
Apr 29, 2026, 08:21 IST
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കിട്ടുകയാണെങ്കില്‍ മെയ് 1 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നേക്കും.
മില്‍മ പാല്‍ വില വര്‍ധന ഇന്ന് ചേരുന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗം പരിഗണിക്കും. ലിറ്ററിന് നാല് രൂപ വരെ കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ വില വര്‍ധനയ്ക്കള്ള നീക്കം തുടങ്ങും. വില വര്‍ധനയില്‍ ധാരണയിലെത്തും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ അന്തിമ പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കിട്ടുകയാണെങ്കില്‍ മെയ് 1 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നേക്കും.
ലിറ്ററിന് നാല് മുതല്‍ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മില്‍മയുടെ ആവശ്യം. പാല്‍വില കൂട്ടി കര്‍ഷകരെ സഹായിക്കണമെന്ന് മേഖല യൂണിയനുകള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പായതിനാല്‍ വില വര്‍ധനയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല.