മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ കൂടി; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

പാല്‍ കവറുകളില്‍ പഴയ വിലയാണു രേഖപ്പെടുത്തിയിട്ടുള്ളത്.

 

തൈരിന് കിലോയ്ക്ക് 10 രൂപയും വര്‍ധിപ്പിച്ചു.

സംസ്ഥാനത്ത് മില്‍മ പാലിനും തൈരിനും ഉയര്‍ത്തിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍. പാലിന് ലിറ്ററിന് 4 രൂപയാണ് വര്‍ധിച്ചത്. തൈരിന് കിലോയ്ക്ക് 10 രൂപയും വര്‍ധിപ്പിച്ചു. മറ്റു പാല്‍ ഉല്‍പന്നങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ ആനുപാതികമായി വില കൂട്ടാന്‍ നീക്കമുണ്ട്.

പാല്‍ കവറുകളില്‍ പഴയ വിലയാണു രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഒരുമാസം വരെ ഇതു തുടരുമെന്നും മില്‍മ അറിയിച്ചു. പാചകവാതകത്തിന്റെ വില വീണ്ടും ഉയര്‍ന്നതിനൊപ്പം പാല്‍ ഉത്പന്നങ്ങള്‍ക്കും വില കൂടിയതോടെ ഹോട്ടല്‍ ഭക്ഷണത്തിന് ഇനിയും ചെലവേറിയേക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.