ഓ​ണ​ത്തി​നുശേ​ഷം മിൽമ പാൽ​ വില വ​ർ​ധി​പ്പി​ക്കും

​ണ​ത്തി​നു ശേ​ഷം മി​ൽ​മ പാ​ൽ വി​ല കൂടും . ആ​ഗ​സ്‌​റ്റ്‌ 29ന്‌ ​ചേ​രു​ന്ന ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡ്‌ യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യും. ഉ​ൽ​പാ​ദ​ന ചെ​ല​വ്‌ ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന്‌ ഒ​രു വ​ർ​ഷ​മാ​യി ക്ഷീ​ര​ക​ർ​ഷ​ക​ർ പാ​ൽ​വി​ല വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ക​യാ​ണ്‌.
 

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​നു ശേ​ഷം മി​ൽ​മ പാ​ൽ വി​ല കൂടും . ആ​ഗ​സ്‌​റ്റ്‌ 29ന്‌ ​ചേ​രു​ന്ന ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡ്‌ യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യും. ഉ​ൽ​പാ​ദ​ന ചെ​ല​വ്‌ ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന്‌ ഒ​രു വ​ർ​ഷ​മാ​യി ക്ഷീ​ര​ക​ർ​ഷ​ക​ർ പാ​ൽ​വി​ല വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ക​യാ​ണ്‌. 2022 ഡി​സം​ബ​റി​ലാ​ണ്‌ മി​ൽ​മ പാ​ലി​ന്​ ലി​റ്റ​റി​ന്‌ ആ​റു രൂ​പ വ​ർ​ധി​പ്പി​ച്ച്‌ 52 രൂ​പ​യാ​ക്കി​യ​ത്‌.

അതേ സമയം ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക്‌ ഓ​ണ​ത്തി​ന്‌ മി​ൽ​മ 4.8 കോ​ടി രൂ​പ​യു​ടെ ഇ​ൻ​സെ​ന്റീ​വ്‌ ന​ൽ​കും. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്‌ ഇ​ൻ​സെ​ന്റീ​വ്‌ ന​ൽ​കു​ന്ന​ത്‌.ജൂ​ലൈ മു​ത​ൽ ക​ർ​ഷ​ക​ർ ന​ൽ​കി​യ പാ​ലി​ന്‌ ലി​റ്റ​റി​ന്‌ നാ​ലു രൂ​പ​യും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക്‌ ഒ​രു രൂ​പ​യും ഉ​ൾ​പ്പെ​ടെ ആ​റു രൂ​പ അ​ധി​കം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.ക​ഴി​ഞ്ഞ വ​ര്‍ഷം 39.6 കോ​ടി ലാ​ഭ​മു​ണ്ടാ​ക്കി. ഇ​തി​ല്‍ 85 ശ​ത​മാ​നം ക്ഷീ​ര​ക​ര്‍ഷ​ക​ര്‍ക്ക് ഇ​ന്‍സെ​ന്റീ​വാ​യി ന​ല്‍കി.