ഉദ്യോഗസ്ഥ സുരക്ഷയില്‍ മില്‍മ നെയ്യ് ശബരിമലയിലേക്ക്; ആദ്യ ഘട്ടത്തില്‍ എത്തുന്നത് 5000 ലിറ്റര്‍ നെയ്യ്


അയ്യായിരം ലിറ്റര്‍ നെയ്യ് ആണ് മില്‍മ ഇന്ന് ശബരിമലയിലേക്ക് അയച്ചിരിക്കുന്നത്.

 

ടെന്‍ഡറില്‍ പങ്കെടുക്കാന്‍ ആരും എത്തിയിരുന്നില്ല. ഇതോടെ അടിയന്തരമായി മില്‍മയില്‍ നിന്ന് തന്നെ നെയ്യ് വാങ്ങാന്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.

ഉദ്യോഗസ്ഥ സുരക്ഷയില്‍ മില്‍മ നെയ് ശബരിമലയിലേക്ക് എത്തിക്കുന്നു. പത്തനംതിട്ട ഡയറിയില്‍ നിന്നും 5000 ലിറ്റര്‍ നെയ്യുമായുള്ള വാഹനം പുറപ്പെട്ടു. കഴിഞ്ഞ കൊല്ലത്തെ നെയ്യ് ക്രമക്കേട് ഏറെ വിവാദം ആയിരുന്നു. ഇത്തവണയും ടെന്‍ഡറില്‍ പങ്കെടുക്കാന്‍ ആരും എത്തിയിരുന്നില്ല. ഇതോടെ അടിയന്തരമായി മില്‍മയില്‍ നിന്ന് തന്നെ നെയ്യ് വാങ്ങാന്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.


അയ്യായിരം ലിറ്റര്‍ നെയ്യ് ആണ് മില്‍മ ഇന്ന് ശബരിമലയിലേക്ക് അയച്ചിരിക്കുന്നത്. വിജിലന്‍സില്‍ നിന്ന് അനുമതി കിട്ടിയ സാഹചര്യത്തിലാണ് മില്‍മയും ബോര്‍ഡും തമ്മില്‍ ധാരണയിലെത്തിയത്. മുന്‍ വര്‍ഷം നെയ്യ് വഴി മധ്യേ മറിച്ചു വിറ്റെന്ന് കേസുള്ള സാഹചര്യത്തില്‍ ഇത്തവണ മില്‍മ സ്വന്തം വാഹനത്തിലാണ് നെയ്യ് ശബരിമലയിലേക്ക് എത്തിക്കുന്നത്.

ശബരിമലയിലേക്കുള്ള മില്‍മ നെയ്യ് വഴി മധ്യേ മറിച്ചുവിറ്റ് പകരം നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിച്ചെന്ന കേസ് നിലനില്‍ക്കേയാണ് വീണ്ടും കരാര്‍. മില്‍മയെ ഒഴിവാക്കിയാണ് ആദ്യം ദേവസ്വം ബോര്‍ഡ് റീ ടെന്‍ഡര്‍ വിളിച്ചിരുന്നത്. എന്നാല്‍ വന്നത് നെയ്യ് ക്രമേക്കേടില്‍ ആരോപണ വിധേയനായ തമിഴ്‌നാട്ടിലെ കരാറുകാരനാണ്. ഇതോടെ റീ ടെന്‍ഡര്‍ തന്നെ ദേവസ്വം ബോര്‍ഡ് ഒഴിവാക്കി. എന്നാല്‍ പിന്നീട് വിളിച്ച ടെന്‍ഡറില്‍ മറ്റാരും വരാതായതോടെ മില്‍മയെ തന്നെ ആശ്രയിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.