സന്നിധാനത്തേക്ക് എത്തിക്കേണ്ട മിൽമ നെയ്യ് മറിച്ച് വിറ്റ കേസ് ; ട്രാൻസ്പോർട് കരാറുകാരൻ അറസ്റ്റിൽ
ശബരിമല മിൽമ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സന്നിധാനത്തേക്ക് എത്തിക്കേണ്ട മിൽമ നെയ്യ് മറിച്ച് വിറ്റ കേസിൽ ട്രാൻസ്പോർട് കരാറുകാരനായ എസ്.എസ്. ബിനു ആണ് പിടിയിലായത്.
Updated: Oct 24, 2026, 11:33 IST
പത്തനംതിട്ട: ശബരിമല മിൽമ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സന്നിധാനത്തേക്ക് എത്തിക്കേണ്ട മിൽമ നെയ്യ് മറിച്ച് വിറ്റ കേസിൽ ട്രാൻസ്പോർട് കരാറുകാരനായ എസ്.എസ്. ബിനു ആണ് പിടിയിലായത്.
മിൽമയുടെ യഥാർത്ഥ നെയ്യ്ക്ക് പകരം വിപണിയിൽ വിലകുറഞ്ഞ നെയ്യ് സന്നിധാനത്ത് എത്തിച്ചെന്നാണ് പ്രധാന കണ്ടെത്തൽ. ഈ തട്ടിപ്പിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് രണ്ടര കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
തമിഴ്നാട്ടിലെ രണ്ട് ഏജൻസികൾക്കാണ് ഇയാൾ നെയ്യ് മറിച്ച് വിറ്റത്. ശ്രീ വെങ്കിടേശ്വര ട്രേഡേഴ്സ്, ലിയോ ട്രേഡേഴ്സ് എന്നീ ഏജൻസികളിലേക്കാണ് നെയ്യ് കടത്തിയത് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.