മില്‍മാ പാല്‍ വില വര്‍ധിച്ചേക്കാം; ലിറ്ററിന് 6 രൂപ വരെ കൂടാന്‍ സാധ്യത

സര്‍ക്കാരിന്റെ അനുമതിയില്ലാതെ പാല്‍വില കൂട്ടാനാവില്ലെന്നും നേരത്തെ നല്‍കിയ കത്തിന് അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്നും മണി പറഞ്ഞു.

 

ആറുമാസം മുമ്പാണ് ലിറ്ററിന് നാലു മുതല്‍ ആറ് രൂപ വരെ വര്‍ധിപ്പിക്കണമെന്ന് ബോര്‍ഡ് തീരുമാനമെടുത്തതെന്നും അത് ഉടന്‍ നടപ്പാക്കണമെന്നുമാണ് എറണാകുളം മേഖല യൂണിയന്‍ ഭാരവാഹികളുടെ ആവശ്യം

സംസ്ഥാനത്ത് വൈകാതെ മില്‍മ പാല്‍ വില കൂടാന്‍ സാധ്യത. പാലിന്റെ വില വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പാല്‍വില കൂട്ടാനാവില്ലെന്നും നേരത്തെ നല്‍കിയ കത്തിന് അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്നും മണി പറഞ്ഞു.

ആറുമാസം മുമ്പാണ് ലിറ്ററിന് നാലു മുതല്‍ ആറ് രൂപ വരെ വര്‍ധിപ്പിക്കണമെന്ന് ബോര്‍ഡ് തീരുമാനമെടുത്തതെന്നും അത് ഉടന്‍ നടപ്പാക്കണമെന്നുമാണ് എറണാകുളം മേഖല യൂണിയന്‍ ഭാരവാഹികളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പട്ടം മില്‍മ ആസ്ഥാനത്ത് ഇവര്‍ പ്രതിഷേധിച്ചിരുന്നു.

വില കൂട്ടാത്തത് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുമെന്ന പരാതിയാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്. മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തതെന്ന് യൂണിയന്‍ ചെയര്‍മാന്‍ സി എന്‍ വത്സലന്‍ പിള്ള പറഞ്ഞു.