'ഭരണം മാറിയിട്ടും മൈക്കിന്റെ കലിപ്പ് മാറിയില്ല..!  ചെന്നിത്തലയോടും പിണങ്ങി മൈക്ക് 

മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പലവേദികളിലും വില്ലനാക്കിയ മൈക്ക് ഇപ്പോൾ  ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും  ചെറുതായൊന്ന് പറ്റിച്ചു. തിരുവനന്തപുരത്ത് വെച്ച് നടന്ന 'ഹരിവരാസനം' എന്ന പുതിയ സിനിമയുടെ പൂജാവേദിയിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് മൈക്ക് പിണങ്ങിയത്.

 

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പലവേദികളിലും വില്ലനാക്കിയ മൈക്ക് ഇപ്പോൾ  ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും  ചെറുതായൊന്ന് പറ്റിച്ചു. തിരുവനന്തപുരത്ത് വെച്ച് നടന്ന 'ഹരിവരാസനം' എന്ന പുതിയ സിനിമയുടെ പൂജാവേദിയിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് മൈക്ക് പിണങ്ങിയത്.എന്നാൽ ഒട്ടും പതറാതെ, 'ഭരണം മാറിയിട്ടും മൈക്കിന്റെ വിഷയം മാറിയിട്ടില്ലല്ലോ!' എന്ന  തഗ്ഗ് മറുപടി ആണ് ചെന്നിത്തല നൽകിയത്. മറുപടികേട്ട് വേദി മുഴുവൻ ചിരി പടർന്നു.
 

'തൂഫാൻ' പദ്ധതിയുടെ ഭാഗമായി സിനിമയുടെ അണിയറപ്രവർത്തകരെ 'തൂഫാൻ വാരിയേഴ്‌സ്' ആയി പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് ആഭ്യന്തര മന്ത്രി പങ്കെടുത്തത്. വേദിയിലുണ്ടായിരുന്നവർക്ക് തൂഫാൻ വാരിയേഴ്‌സ് ബാഡ്ജ് ധരിപ്പിച്ചു നൽകി അദ്ദേഹം സംസാരിക്കാൻ ഒരുങ്ങവെയാണ് മൈക്കിൽ തകരാർ അനുഭവപ്പെട്ടത്. ഈ ഘട്ടത്തിലാണ് മുൻപ് പിണറായി വിജയന്റെ കാലത്തുണ്ടായ മൈക്ക് വിവാദങ്ങളെയും തൊട്ടുമുൻപ് മുഖ്യമന്ത്രി വിഡി സതീശൻ നേരിട്ട മൈക്ക് കെണിയെയും ഓർമ്മിപ്പിച്ചു കൊണ്ട് ചെന്നിത്തല കൗണ്ടറടിച്ചത്.