വയനാട്ടില്‍ കാണാതായ മധ്യവയസ്കൻ വനത്തിനുള്ളില്‍ മരിച്ച നിലയില്‍
കാണാതായ മധ്യവയസ്കനെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ബത്തേരി മൂലങ്കാവ് കൊട്ടനോട് സ്വദേശി മോഹനൻ (52) ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള വന്യജീവി സങ്കേതത്തിലെ പൊന്നച്ചൻകൊല്ലി വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്.
Updated: May 8, 2026, 11:06 IST
കഴിഞ്ഞ മാസം 27 ന് വൈകിട്ട് മുതലാണ് മോഹനനെ വീട്ടില്‍ നിന്നും കാണാതായത്.
ബത്തേരി : കാണാതായ മധ്യവയസ്കനെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ബത്തേരി മൂലങ്കാവ് കൊട്ടനോട് സ്വദേശി മോഹനൻ (52) ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള വന്യജീവി സങ്കേതത്തിലെ പൊന്നച്ചൻകൊല്ലി വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ മാസം 27 ന് വൈകിട്ട് മുതലാണ് മോഹനനെ വീട്ടില്‍ നിന്നും കാണാതായത്. ബന്ധുക്കള്‍ ബത്തേരി പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് വ്യാപകമായ തിരച്ചില്‍ നടത്തി വരികയായിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വനംവകുപ്പ് ജീവനക്കാർ വനത്തിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ബത്തേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.