ഇടുക്കിയിൽ മധ്യവയസ്കനെ പിതൃസഹോദരി ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി
മധ്യവയസ്‌കനെ പിതൃസഹോദരി ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. ഇടുക്കി അന്യാര്‍തൊളു നിരപ്പേല്‍ കടയില്‍ സുകുമാരന്‍ (62) ആണ് കൊല്ലപ്പെട്ടത്.
Updated: Oct 25, 2025, 15:14 IST
ഇന്നലെ വൈകുന്നേരമാണ് ആക്രമണം നടന്നത്. സുകുമാരനും തങ്കമ്മയും തമ്മിൽ സാമ്പത്തിക ഇടപാടുകളെ ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറയുന്നു.
ഇടുക്കി: മധ്യവയസ്‌കനെ പിതൃസഹോദരി ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. ഇടുക്കി അന്യാര്‍തൊളു നിരപ്പേല്‍ കടയില്‍ സുകുമാരന്‍ (62) ആണ് കൊല്ലപ്പെട്ടത്. പിതൃ സഹോദരിയായ കോട്ടയം കട്ടച്ചിറ സ്വദേശി തങ്കമ്മയാണ് കൊലപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. തങ്കമ്മ പരുക്കുകളോടെ ചികിത്സയിലാണ്.
ഇന്നലെ വൈകുന്നേരമാണ് ആക്രമണം നടന്നത്. സുകുമാരനും തങ്കമ്മയും തമ്മിൽ സാമ്പത്തിക ഇടപാടുകളെ ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറയുന്നു. ഇതിൻ്റെ പേരിൽ സുകുമാരനെതിരെ തങ്കമ്മ നേരത്തെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. 15 ദിവസങ്ങൾക്ക് മുൻപാണ് തങ്കമ്മ സുകുമാരൻ്റെ വീട്ടിലെത്തിയത്.