കൊല്ലത്ത് വീട്ടുവളപ്പില്‍ സ്വയം ചിതയൊരുക്കി മധ്യവയസ്‌കന്‍ ജീവനൊടുക്കി
പൂജ ചെയ്ത ശേഷമാണ് ആത്മഹത്യ. ആളെ തിരിച്ചറിയാന്‍ ആയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്
Updated: Sep 28, 2026, 15:38 IST
സ്ഥലം ഉടമ ഹരിയെ രണ്ട് ദിവസമായി കാണാനില്ലെന്നാണ് വിവരം
കൊല്ലം: കൊല്ലം കിളിക്കല്ലൂരില്‍ വീട്ടുവളപ്പില്‍ സ്വയംചിതയൊരുക്കി ആത്മഹത്യ ചെയ്ത് മധ്യവയസ്‌കന്‍. പൂജ ചെയ്ത ശേഷമാണ് ആത്മഹത്യ. ആളെ തിരിച്ചറിയാന്‍ ആയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ചിതയൊരുക്കിയ പറമ്പില്‍ നിന്ന് തീഉയരുന്നത് കണ്ട് ഓടിയെത്തിയ അയല്‍വാസികളാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു .പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.
സ്ഥലം ഉടമ ഹരിയെ രണ്ട് ദിവസമായി കാണാനില്ലെന്നാണ് വിവരം. ഇയാളാകാം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.