ആണ്‍കുട്ടികളെ വീട്ടില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മധ്യവയസ്‌കന്‍ പിടിയില്‍
ആണ്‍കുട്ടികളെ വീട്ടില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മധ്യവയസ്‌കന്‍ പിടിയില്‍. ബാലുശ്ശേരി മങ്ങാട് സ്വദേശി പുതുക്കുടി സി പി ലത്തീഫിനെ(59) യാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നായിരുന്നു പോലീസിന്‍റെ അടിയന്തര നടപടി.
മൂന്ന് കുട്ടികളാണ് പീഡനത്തിന് ഇരയായത് എന്നാണ് ലഭിക്കുന്ന വിവരം
കോഴിക്കോട്: ആണ്‍കുട്ടികളെ വീട്ടില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മധ്യവയസ്‌കന്‍ പിടിയില്‍. ബാലുശ്ശേരി മങ്ങാട് സ്വദേശി പുതുക്കുടി സി പി ലത്തീഫിനെ(59) യാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നായിരുന്നു പോലീസിന്‍റെ അടിയന്തര നടപടി.
സംഭവവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ മൂന്ന് വ്യത്യസ്ത കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. മൂന്ന് കുട്ടികളാണ് പീഡനത്തിന് ഇരയായത് എന്നാണ് ലഭിക്കുന്ന വിവരം. അവസരം ലഭിക്കുമ്പോള്‍ ബൈക്കുമായെത്തുന്ന ഇയാള്‍ ആണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയാണ് ക്രൂരകൃത്യം ചെയ്തിരുന്നത്.
വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പാക്കിയാണ് ഇയാള്‍ അവസരം മുതലെടുത്തത്. പരാതി ലഭിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണം നടത്തിയാണ് ലത്തീഫിനെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഇയാളെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കോടതി റിമാന്‍ഡ് ചെയ്തു.