പാലക്കാട്ടിൽ മധ്യവയസ്‌കയെ വീടിനകത്ത് തീപ്പൊള്ളലേറ്റ്  മരിച്ച നിലയിൽ  

 

പാലക്കാട്: ആനക്കര കൂടല്ലൂരിൽ മധ്യവയസ്‌കയെ വീടിനകത്ത് തീപ്പൊള്ളലേറ്റ്  മരിച്ച നിലയിൽ കണ്ടെത്തി. ചീരാത്ത് ചോലയിൽ കമലാക്ഷിയെ (50) ആണ് ഇന്ന് ഉച്ചയോടെ വീട്ടിനകത്ത് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ പോയി നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ കമലാക്ഷിയുടെ മൃതദേഹം കണ്ടെത്തിയത്. തൃത്താല പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. 

തൊഴിലുറപ്പ് തൊഴിലാളിയാണ് കമലാക്ഷി. കാലങ്ങളായി ഒറ്റയ്ക്കാണ് താമസം. ഭർത്താവോ മറ്റു ബന്ധുക്കളോ ഇല്ല. ആത്മഹത്യയാണെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. മൃതദേഹം ബുധനാഴ്‌ച പോസ്റ്റ്മോർട്ടം നടത്തും.