പൊതുസേവനാവകാശ നിയമം നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യ സർവകലാശാലയായി എം.ജി യൂനിവേഴ്സിറ്റി
2025ലെ പൊതു സേവനാവകാശ നിയമം എം.ജി സർവകലാശാലയിൽ നടപ്പാക്കി. സംസ്ഥാനത്ത് സേവനാവകാശ നിയമം നടപ്പാക്കുന്ന ആദ്യ സർവകലാശാലകൂടിയാണ് എം.ജി. സേവനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ വിദ്യാർഥികൾക്ക് ലഭ്യമാക്കാനാണ് നിയമം നടപ്പാക്കിയത്. ഇതുവഴി സേവനങ്ങൾ സുതാര്യവും കൂടുതൽ ജനകീയവും വിദ്യാർഥിസൗഹൃദവുമായി മാറും.
കോട്ടയം: 2025ലെ പൊതു സേവനാവകാശ നിയമം എം.ജി സർവകലാശാലയിൽ നടപ്പാക്കി. സംസ്ഥാനത്ത് സേവനാവകാശ നിയമം നടപ്പാക്കുന്ന ആദ്യ സർവകലാശാലകൂടിയാണ് എം.ജി. സേവനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ വിദ്യാർഥികൾക്ക് ലഭ്യമാക്കാനാണ് നിയമം നടപ്പാക്കിയത്. ഇതുവഴി സേവനങ്ങൾ സുതാര്യവും കൂടുതൽ ജനകീയവും വിദ്യാർഥിസൗഹൃദവുമായി മാറും.
വിദ്യാർഥികൾക്ക് വളരെവേഗം സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുക, വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിനും മറ്റും പോകുന്ന വിദ്യാർഥികൾക്ക് മെച്ചപ്പെട്ട സേവനവും പിന്തുണയും നൽകുക എന്നിവയും ഇതിൻറെ ഭാഗമാണ്.
സർവകലാശാലയിൽനിന്ന് വിദ്യാർഥികൾക്ക് ലഭിക്കേണ്ട സേവനങ്ങളുടെ സമയപരിധി ഉൾപ്പെടുത്തിയ ഉത്തരവും അധികൃതർ പുറത്തിറക്കി. സർവകലാശാല നൽകുന്ന പൊതുസേവനങ്ങൾ, പ്രത്യേക പൊതുസേവനങ്ങൾ, നിശ്ചിത സമയപരിധി, ആവശ്യമായ രേഖകൾ, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവയുടെ പട്ടിക ഉത്തരവിലുണ്ട്. ഈ പട്ടിക പ്രകാരം അർഹതയുള്ള അപേക്ഷകന് നിശ്ചിത സമയപരിധിക്കുള്ളിൽ സർവകലാശാല സേവനം ലഭിക്കുമെന്ന് വി.സി. പ്രഫ. ഡി. മാവൂതു, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ജോബിൻ ജോസ് ചാമക്കാല, ഡോ. തോമസ് കുരുവിള എന്നിവർ പറഞ്ഞു.